നിസ്കാരത്തിൽ അനാവശ്യ ചിന്തകള്‍ എങ്ങനെ ഒഴിവാക്കാൻ പറ്റും? ഏകാഗ്രത കിട്ടാൻ എന്താണ് മാര്‍ഗ്ഗം? ഇമാമിന്‍റെ കൂടെ നിസ്കരിക്കുമ്പോൾ ദിക്‌ർ ചൊല്ലിയാൽ ബാക്കിയുള്ള സമയം എന്താണ് ചെയ്യേണ്ടത്? ദയവായി ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

നദീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരം ഒരു വിശ്വാസി ചെയ്യുന്ന ആരാധനാകര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനമാണ്. എല്ലാ അമലുകളിലും വിശിഷ്യാ നിസ്കാരത്തിലും ഖുശൂഅ് ഏറെ പ്രധാനമാണ്. ഖുശൂഅ് ഉണ്ടാവാന്‍ സഹായകമാവുന്ന രീതികള്‍ മുമ്പ് വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. ഇമാമിന്‍റെ കൂടെ നിസ്കരിക്കുമ്പോള്‍, ഇമാം ഓതുന്ന സമയത്ത് നിര്‍ബന്ധമായ ഫാതിഹ ഓതുന്നതൊഴികെയുള്ള സമയത്തെല്ലാം ഇമാം ഓതുന്നത് ശ്രദ്ധിക്കേണ്ടതാണ്. റുകൂഇലും സുജൂദിലുമൊക്കെ ഇമാം എണീക്കാന്‍ സമയം എടുക്കുമ്പോള്‍, അവയിലെ ദിക്റുകള്‍ തന്നെ പതിനൊന്ന് പ്രാവശ്യം വരെ ചൊല്ലാമല്ലോ. അറബി ഭാഷയില്‍ മറ്റു ദുആകളും ആകാവുന്നതാണ്. ആത്മാര്‍ത്ഥമായി ഖുശൂഓടെ നിസ്കരിക്കാനും ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter