ഇശാഅ് മുന്തിച്ച് ജംആക്കിയാല്‍, അതോടൊപ്പം വിത്റും നിസ്കരിക്കാമോ?

ചോദ്യകർത്താവ്

അബ്ദുറഊഫ് ബോവികാനം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. യാത്രക്കാരന്‍ മഗരിബിനോടൊപ്പം ഇശാഅ് മുന്തിച്ച് ജംഅ് ആക്കുകയാണെങ്കില്‍ ഇശാ നിസ്കരിച്ച ശേഷം വിത്റും നിസ്കരിക്കാവുന്നതാണ്. വിത്റിന്‍റെ സമയം തുടങ്ങുന്നത് ഇശാഅ് നിസ്കരിച്ചത് മുതലാണ്. യാത്രക്കാരന്‍ മഗരിബിന് ശേഷം ഇശാഅ് നിസ്കരിക്കുന്നതോടെ അവന്‍റെ വിത്റിന്‍റെ സമയം തുടങ്ങി എന്നര്‍ത്ഥം. റമദാനിലെ തറാവീഹിന്‍റെ നിയമവും ഇതുതന്നെയാണ് എന്ന് കൂടി ഉണര്‍ത്തട്ടെ. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter