സഹവിന്‍റെ സുജൂദ് കൊണ്ട് പരിഹരിക്കപ്പെടാത്ത കാര്യങ്ങള്‍ ഏതെല്ലാം?

ചോദ്യകർത്താവ്

ഫിദാ അഹ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നിസ്കാരത്തില്‍ ഫര്‍ളുകള്‍ അല്ലാത്തവ എല്ലാം സുന്നതുകളാണ്. ആ സുന്നതുകള്‍ രണ്ട് വിധമാണ്, അബ്ആള് സുന്നതുകളും ഹൈഹാത് സുന്നതുകളും. ആദ്യത്തെ അത്തഹിയാത് ഓതല്‍, അതിന് ശേഷം നബിയുടെ മേല്‍ സ്വലാത് ചൊല്ലല്‍, അത് രണ്ടിന് വേണ്ടിയും ഇരിക്കല്‍, സുബ്ഹിയിലും റമദാന്‍ അവസാനപകുതിയിലെ വിത്റിലും ഖുനൂത് ഓതല്‍, ഖുനൂതിന് ശേഷം നബിയുടെയും കുടുംബത്തിന്‍റെയും മേല്‍ സ്വലാത് ചൊല്ലല്‍, അവക്ക് വേണ്ടി നില്‍ക്കല്‍, അവസാനത്തെ അത്തഹിയാതിന് ശേഷം നബിയുടെ കുടുംബത്തിന്‍റെ മേല്‍ സ്വലാത് ചൊല്ലല്‍ എന്നീ ഏഴ് കാര്യങ്ങളാണ് അബ്ആള് സുന്നതുകള്‍.. ഇവയില്‍ ഏതെങ്കിലും ഒന്ന് മറന്നോ മനപ്പൂര്‍വ്വമോ ഒഴിവാക്കിയാല്‍ അത് അവസാനം സഹവിന്‍റെ സുജൂദ് ചെയ്യുന്നതിലൂടെ പരിഹരിക്കപ്പെടുന്നതാണ്. ഇവ അല്ലാത്ത സുന്നതുകളൊന്നും തന്നെ സുജൂദ് കൊണ്ട് പരിഹരിക്കപ്പെടുകയില്ല. ഒഴിവാക്കിയാല്‍ അതിന്‍റെ പ്രതിഫലം ലഭിക്കുകയില്ല. ആരോഗ്യകരവും സന്തുഷ്ടവുമായ കുടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter