നിസ്കാരത്തിന്‍റെ ക്രമം എങ്ങനെയാണ്? സുബ്ഹി കൊണ്ട് തുടങ്ങി ഇഷാഅ് വരെയോ അല്ലെങ്കി ളുഹർ കൊണ്ട് തുടങ്ങി സുബഹി വരെയോ?

ചോദ്യകർത്താവ്

ശഹ്ബാസ് മാലിക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരം നിര്‍ബന്ധമായത് മിഅ്റാജിന്‍റെ രാത്രിയിലായിരുന്നല്ലോ. അത്കൊണ്ട് തന്നെ, നിയമത്തില്‍ നിര്‍ബന്ധമായ ആദ്യനിസ്കാരം സുബ്ഹി ആണെന്ന് മനസ്സിലാക്കാം. അതേസമയം, നിസ്കരിക്കേണ്ട രീതിയും നിയമങ്ങളുമെല്ലാം പഠിപ്പിച്ചിരുന്നില്ലെന്നതിനാല്‍ ആദ്യമായി നിര്‍വ്വഹിക്കപ്പെട്ട നിസ്കാരം ശേഷമുള്ള ളുഹ്റ് ആയിരുന്നു. ഫിഖ്ഹീ ഗ്രന്ഥങ്ങളെല്ലാം നിസ്കാരത്തിന്‍റെ സമയവും മറ്റും ചര്‍ച്ച ചെയ്യുന്നിടത്ത് ളുഹ്റ് മുതല്‍ തുടങ്ങുന്നതും അതുകൊണ്ടായിരിക്കാം. നിസ്കാരങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter