സഹവിന്‍റെ സുജൂദിൽ ഓതേണ്ടത് എന്താണ്? ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് സിറാജുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സഹവിന്‍റെ (മറവിയുടെ) സുജൂദ് നിര്‍ബന്ധമായതും സുന്നതായതുമായ എല്ലാ കാര്യങ്ങളിലും നിസ്കാരത്തിലെ സുജൂദ് പോലെയാണെന്ന് പണ്ഡിതര്‍ പറയുന്നത്. അതില്‍ ചൊല്ലേണ്ട ദിക്റും അത് തന്നെയാണ്. എന്നാല്‍, അതില്‍, سُبْحانَ مَنْ لا يَنَامُ ولا يَسْهُو  (ഉറക്കമോ മറവിയോ ബാധിക്കാത്ത പടച്ചതമ്പുരാന്‍ എത്ര പരിശുദ്ധന്‍ ) എന്ന് ചൊല്ലണം എന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടതായി ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കുകയും അത് അവസരത്തിനോട് കൂടുതല്‍ ഉചിതമാണെന്ന അഭിപ്രായപ്രകടനം നടത്തിയതായും കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter