വിത്‌റ്, ളുഹാ എന്നീ നിസകാരങ്ങളുടെ സമയം, റക്അത് എന്നിവയെ പറ്റി വിശദീകരിക്കാമോ ?

ചോദ്യകർത്താവ്

മുഹമ്മദ് നദീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിത്റ് നിസ്കാരം സുന്നത് നിസ്കാരങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതാണ്. അത് നിര്‍ബന്ധമാണ് എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരുമുണ്ട്. ഒരു റക്അത് മുതല്‍ പതിനൊന്ന് റക്അത് വരെ നിസ്കരിക്കാവുന്നതാണ്. ഇശാ നിസ്കരിച്ചത് മുതല്‍ അതിന്‍റെ സമയം തുടങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. ളുഹാ നിസ്കാരം ഏറെ പ്രതിഫലമുള്ളതാണ്. സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്‍ (15 മിനുട്ട് കഴിഞ്ഞത് മുതല്‍) ളുഹ്റ് വരെയാണ് അതിന്റെ സമയം. പകലിന്റെ നാലിലൊരു ഭാഗം കഴിയുമ്പോഴാണ് ശ്രേഷ്ഠമായ സമയം. ളുഹാ നിസ്കാരത്തെക്കുറിച്ച് മുമ്പ് നാം വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter