വുളുഅ് എടുത്ത ശേഷം നജസുള്ള വസ്ത്രമോ മറ്റോ തൊട്ടാല്‍ വുളൂ മുറിയുമോ? നിസ്കാരത്തിൽ ഒരു അമുസ്‌ലിം വസ്ത്രത്തിലോ ശരീരത്തിലോ തൊട്ടാൽ നിസ്കാരം ബാതിലാകുമോ?

ചോദ്യകർത്താവ്

അബ്ദുസ്സത്താര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നജസ് സ്പര്‍ശിച്ചത് കൊണ്ടോ അവിശ്വാസിയായ മനുഷ്യനെ തൊട്ടത് കൊണ്ടോ വുളൂ മുറിയുകയില്ല. വുളൂ മുറിയുന്ന കാര്യങ്ങള്‍ ഏതെല്ലാമാണെന്നും വുദുവിന്‍റെ മര്യാദകളും നിബന്ധനകളും എന്തെല്ലാമാണെന്നും വുദൂ അഥവാ അംഗശുദ്ദി എന്ന ലേഖനത്തില്‍ വിശദമാക്കിയിട്ടുണ്ട്. നിസ്കരിക്കുന്നതിനിടെ അമുസ്‌ലിം സ്പര്‍ശിച്ചത് കൊണ്ട് മാത്രം നിസ്കാരം ബാതിലാവുകയില്ല. എന്നാല്‍, ശരീരത്തിലോ വസ്ത്രത്തിലോ ഒക്കെ നജസ് ഉള്ളവര്‍ നിസ്കരിക്കുന്നവനെ പിടിക്കുകയോ നിസ്കരിക്കുന്നവന്‍ അത്തരക്കാരെ പിടിക്കുകയോ ചെയ്താല്‍ നിസ്കാരം ബാതിലാവുന്നതാണ്. പിടിക്കുന്നതിലൂടെ നജസുമായി ബന്ധപ്പെട്ടതിനെ ചുമക്കുക എന്ന വിധിയാണ് ബോധകമാവുക, കേവല സ്പര്‍ശനത്തില്‍ അത് ബാധകമല്ല താനും. ചേലാകര്‍മ്മം ചെയ്യാത്തവരുടെ ശരീരത്തില്‍ നജസ് ഉണ്ടാവാമെന്നതിനാല്‍ അവിശ്വാസിയും ആ ഗണത്തില്‍ പെടുന്നതാണ്. ഇക്കാര്യം കര്‍മ്മശാസ്ത്രം എന്നതിലെ നിസ്കാരം എന്ന ഉപവിഭാഗത്തില്‍ ചേലാകര്‍മ്മം ചെയ്യാത്ത കുട്ടി സ്പര്‍ശിച്ചാല്‍ എന്ന ലേഖനത്തില്‍ ഇത് വിശദമായി വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter