പള്ളിയിൽ ജമാഅത് നിസ്കരം നടന്നു കൊണ്ടിരിക്കുമ്പോള്‍ അതിൽ തുടരുകയാണോ വേണ്ടത്, അതോ സുന്നത് നിസ്കരിച്ച ശേഷം തുടരുകയാണോ വേണ്ടത്?

ചോദ്യകർത്താവ്

മുഹമ്മദ് സമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പള്ളിയിലേക്ക് പ്രവേശിച്ചത് ജമാഅത് നടക്കുന്ന വേളയിലാണെങ്കില്‍ എത്രയും വേഗം ആ ജമാഅതില്‍ പങ്കെടുക്കുകയാണ് വേണ്ടത്. സുന്നത് നിസ്കാരം ഫര്‍ളിന് ശേഷം നിര്‍വ്വഹിക്കാവുന്നതാണ്. മുമ്പുള്ള സുന്നത് നിസ്കാരങ്ങള്‍ ഫര്‍ളിന് ശേഷം നിര്‍വ്വഹിച്ചാലും അദാഅ് തന്നെയാണ്. ഫര്‍ളിന്‍റെ സമയം കഴിയുന്നതോടെ മാത്രമേ അതും ഖളാഅ് ആവുകയുള്ളൂ. ഇമാമിനോടൊപ്പം തക്ബീറതുല്‍ ഇഹ്റാം നഷ്ടപ്പെടുമെന്ന് വന്നാല്‍ സുന്നത് നിസ്കരിക്കല്‍ കറാഹതാണ് എന്നും പണ്ഡിതര്‍ പറയുന്നുണ്ട്. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter