ജംഉം ഖസ്റും ഒന്ന് വിശദീകരിക്കാമോ? മഗരിബിനെ ഇശാഇന്‍റെ സമയത്തേക്ക് ജംആക്കാമോ? സുബ്ഹി നിസ്കാരം ജംഇന്‍റെ പരിധിയിൽ പെടുമോ?

ചോദ്യകർത്താവ്

SANAF RAHMAN

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. നിശ്ചിത ദൂരം യാത്ര ചെയ്യുന്ന വ്യക്തിക്ക് നിസ്കാരം പ്രത്യേക നിബന്ധനകളോടെ ജംഉം ഖസ്റും ആക്കാവുന്നതാണ്. ളുഹ്റ്, അസ്റ് എന്നീ നിസ്കാരങ്ങളെ മുന്തിച്ച് ളുഹ്റിന്‍റെ സമയത്തോ പിന്തിച്ച് അസ്റിന്‍റെ സമയത്തോ നിസ്കരിക്കാം, അതുപോലെ, മഗരിബ്, ഇശാഅ് എന്നീ നിസ്കാരങ്ങളെയും മുന്തിച്ചോ പിന്തിച്ചോ ജംഅ് ആക്കാവുന്നതാണ്. അതിന്‍റെ രൂപവും ഓരോന്നിന്‍റെ നിബന്ധനകളുമെല്ലാം വിശദമായി ജംഉം ഖസ്റും എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. സുബ്ഹി നിസ്കാരം ജംഓ ഖസ്റോ ആക്കാവുന്നതല്ല. ആരാധനകള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter