ജമാഅതായി നിസ്കരിക്കുമ്പോൾ മഅ്മൂം ഫാത്തിഹ ഓതി തീര്‍ന്നാല്‍ പിന്നെ എന്ത് ചെയ്യണം?

ചോദ്യകർത്താവ്

ശിഫാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജമാഅതായി നിസ്കരിക്കുമ്പോള്‍, മഅ്മൂം ഫാതിഹ ഓതിക്കഴിഞ്ഞാല്‍ ഇമാം സൂറത് ഓതുന്നത് ശ്രദ്ധിക്കുകയാണ് വേണ്ടത്. പതുക്കെ ഓതുന്ന നിസ്കാരത്തിലും മറ്റും ഇമാം ഓതുന്നത് കേള്‍ക്കാതിരിക്കുകയോ വ്യക്തമാവാതിരിക്കുകയോ ചെയ്യുന്ന സമയങ്ങളില്‍ മഅ്മൂമിനും പതുക്കെ ഓതല്‍ സുന്നതാണ്. മൂന്നാമത്തെയോ നാലാമത്തെയോ റക്അതില്‍ ഇമാം ഫാതിഹ ഓതിക്കഴിയുന്നതിന് മുമ്പായി മഅ്മൂം ഫാതിഹ ഒതിക്കഴിഞ്ഞാല്‍, അവിടെയും മഅ്മൂമിന് പതുക്കെ മറ്റു സൂറതുകള്‍ ഓതുകയോ ദുആകള്‍ ചെയ്യുകയോ ആകാവുന്നതാണ്. സൂറതുകള്‍ ഓതുന്നതാണ് കൂടുതല്‍ ഉത്തമം. നിസ്കാരം കൃത്യമായി നിലനിര്‍ത്താനും അവ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter