രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്ത് ഇരുട്ടത്ത് നിസ്കരികുന്നതിനു തെറ്റുണ്ടോ?

ചോദ്യകർത്താവ്

ഉമര്‍ ഫാറൂഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇരുട്ടത്ത് നിസ്കരിക്കുക എന്നത് തത്വത്തില്‍ അനുവദനീയമാണ്, അത് തെറ്റുള്ളതോ പ്രത്യേകം പുണ്യമുള്ളതോ അല്ല. റസൂല്‍ (സ) തങ്ങള്‍ ഇരുട്ടത്ത് നിസ്കരിച്ചതായി ചില ഹദീസുകളില്‍ കാണാം. ആഇശ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം, ഒരു രാത്രിയില്‍ നബി തങ്ങളെ കാണാതായി. ഞാന്‍ കൈ കൊണ്ട് തപ്പി നോക്കിയപ്പോള്‍, എന്‍റെ കൈകള്‍ റസൂല്‍ (സ)യുടെ പാദങ്ങളില്‍ സ്പര്‍ശിച്ചു, സുജൂദിലായി അവ നാട്ടിവെക്കപ്പെട്ടതായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇരുട്ടത്ത് നിസ്കരിക്കുക എന്നത് അനുവദനീയമാണെന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍, ഇരുട്ടത്ത് നിസ്കരിക്കുന്നതിലൂടെ ഭയം കാരണം നിസ്കാരത്തിലെ ശ്രദ്ധ നഷ്ടപ്പെടുന്ന പക്ഷം അത് ഒഴിവാക്കപ്പെടേണ്ടതും, കൂടുതല്‍ ഖുശൂഅ് ലഭിക്കാന്‍ കാരണമാവുന്ന പക്ഷം, അത് ഗുണകരവും ആകുന്നതാണ്. ആരധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter