നില്‍ക്കാന്‍ സാധിക്കുന്ന ആള്‍ക്ക് സുന്നത് നിസ്കാരങ്ങൾ ഇരുന്ന് നിസ്കരിക്കാമോ?

ചോദ്യകർത്താവ്

സൈദ് മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുന്നത് നിസ്കാരങ്ങളില്‍, നില്‍ക്കാന്‍ സാധിക്കുന്നവര്‍ക്കും ഇരിക്കാവുന്നതാണ്. സാധിക്കുന്നവന്‍ നില്‍ക്കണമെന്നത് ഫര്‍ള് നിസ്കാരത്തിന്‍റെ പ്രത്യേകതയാണ്. എന്നാല്‍, നില്‍ക്കാന്‍ സാധിച്ചിരിക്കെ ഇരുന്നുകൊണ്ട് നിസ്കരിക്കുന്ന പക്ഷം, അതിന് പ്രതിഫലം കുറവായിരിക്കുമെന്ന് ഹദീസുകളില്‍ കാണാം. നിന്ന് നിസ്കരിക്കുന്നതിന്‍റെ പകുതി പ്രതിഫലമേ സാധിച്ചിരിക്കെ ഇരുന്ന് നിസ്കരിച്ചാല്‍ ലഭ്യമാവൂ എന്നും ഹദീസുകളില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter