നിസ്കാരം പിന്തിക്കുന്നത് തെറ്റാണല്ലോ. പിന്തിക്കുക എന്നത് കൊണ്ട് ഉദേശിക്കുന്നത് ഖളാഅ് ആക്കലാണോ അതോ ആദ്യ സമയത്ത് നിസ്കരിക്കാത്തത് ആണോ?

ചോദ്യകർത്താവ്

ശഹ്ബാസ് മാലിക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരങ്ങള്‍ ആദ്യവഖ്തില്‍ നിര്‍വ്വഹിക്കലാണ്, ശരീരം കൊണ്ട് ചെയ്യാവുന്ന ആരാധനകളില്‍ ഏറ്റവും പുണ്യമേറിയത് എന്ന് വിവിധ ഹദീസുകളിലൂടെ മനസ്സിലാക്കാവുന്നതാണ്. നിശ്ചിത സമയത്തെയും വിട്ട് പിന്തിപ്പിച്ച് നിസ്കാരം ഖളാഅ് ആക്കുക എന്നതാണ് കുറ്റകരമായത്. ആദ്യ സമയത്ത് നിസ്കരിക്കാതിരിക്കുന്നതിലൂടെ ഒട്ടേറെ പ്രതിഫലം നഷ്ടമാകുന്നു എന്നല്ലാതെ, കുറ്റകരമാണ് എന്ന് പറഞ്ഞുകൂടാ. എന്നാല്‍, നിസ്കരിക്കുന്നവര്‍ക്കാണ് നാശം എന്ന സൂറതുല്‍ മാഊനിലെ ആയതിന്‍റെ തഫ്സീറില്‍, നിസ്കാരത്തെ ആദ്യ സമയത്തെ വിട്ട് പിന്തിക്കുന്നവരെയാണ് അതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് ചില വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ടെന്നത് ഏറെ ഗൌരവത്തോടെ മനസ്സിലാക്കേണ്ടതാണ്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. ഖുശൂഓട് കൂടി നിസ്കാരങ്ങള്‍ നിര്‍വ്വഹിക്കാനും അവ സ്വീകാര്യമാവാനും നാഥന്‍ അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter