ഭൂമി ഒരു പന്ത് പോലെയാണെന്നും എല്ലാ ഭാഗത്തും ജനവാസമുണ്ടെന്നും ശാസ്ത്രം പറയുന്നു, എന്നാൽ വിവിധ ദിശകളിൽ താമസിക്കുന്നവരുടെ ഖിബ്‌ല നിർണ്ണയിക്കുന്നത്‌ എങ്ങനെ? ബഹിരാകാശത്ത് ദിവസങ്ങളോളം തങ്ങുന്നവരുണ്ടല്ലോ, ഏതു ഭാഗത്തേക്ക് തിരിഞ്ഞു കൊണ്ടാണ് അവര്‍ നിസ്കരിക്കേണ്ടത്?

ചോദ്യകർത്താവ്

അബ്ദുറഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തില്‍ ഖിബിലാക്ക് നേരെ തിരിയല്‍ നിര്‍ബന്ധമാണ്. ഗോളാകൃതിയിലുള്ള ഭൂമിയുടെ ഏത് ഭാഗത്ത് നിന്നും കഅ്ബയിലേക്ക് തിരിയാവുന്നതാണല്ലോ. ഗോളാകൃതിയാണെന്നതിനാല്‍, രണ്ട് ദിശയിലൂടെ തിരിഞ്ഞാലും കഅ്ബയിലേക്ക് തിരിഞ്ഞു എന്ന് പറയാമെന്നത് ശരിയാണ്. എന്നാല്‍, കഅ്ബയോട് ഏറ്റവും അടുത്തുള്ള ദിശയിലൂടെ വേണം തിരിയേണ്ടത് എന്നാണ് ഗ്രന്ഥങ്ങള്‍ പറയുന്നത്. ബഹിരാകാശത്തോ ചന്ദ്രനിലോ മറ്റോ നില്‍ക്കുകയാണെങ്കില്‍ അവര്‍ നിസ്കാരത്തില്‍ ഭൂമിക്ക് തിരിയലാണ് നിര്‍ബന്ധം. കഅ്ബയുള്ളത് ചന്ദ്രനിലാണെന്ന് സങ്കല്‍പിച്ചാല്‍, ഭൂമിയിലുള്ള നാം തിരിയേണ്ടിവരിക ചന്ദ്രനിലേക്കായിരിക്കുമെന്നത് പോലെ, അവിടെയുള്ളവര്‍ ഭൂമിക്ക് നേരെ തിരിയണമെന്നതാണ് നിയമം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter