നാല് റക്അതുള്ള നിസ്കാരം മറന്ന് 5 റക്അത് നിസ്കരിച്ച് സലാം വീട്ടി. ശേഷം പിന്നിലുള്ളവര്‍ പറഞ്ഞപ്പോഴാണ് കാര്യം അറിഞ്ഞത്. എങ്കില്‍ എന്താണ് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നാല് റക്അതുള്ള നിസ്കാരം മറന്ന് 5 റക്അത് നിസ്കരിച്ചാല്‍ അവസാനത്തില്‍ സലാം വീട്ടുന്നതിന് മുമ്പായി മറവിയുടെ സുജൂദ് ചെയ്യേണ്ടതാണ്. മനപ്പൂര്‍വ്വം ചെയ്താല്‍ നിസ്കാരം ബാതിലാവുന്ന കാര്യം അയാള്‍ മറന്ന് ചെയ്തു എന്നതാണ് കാരണം. മറവിയുടെ സുജൂദ് ചെയ്യേണ്ടിടത്ത്, സുജൂദ് ചെയ്യാന്‍ മറന്ന് സലാം വീട്ടുകയും ഉടനെ അയാള്‍ക്ക് അക്കാര്യം ഓര്‍മ്മയാവുകയും ചെയ്താല്‍ സുജൂദിലേക്ക് തിരിച്ചുപോകാവുന്നതാണ്. അങ്ങനെ തിരിച്ചുപോയാല്‍ സുജൂദ് കഴിഞ്ഞ് വീണ്ടും സലാം വീട്ടല്‍ നിര്‍ബന്ധവുമാണ്. ജമാഅതായി നിസ്കരിക്കുമ്പോള്‍ ഇമാം ഇത്തരത്തില്‍ സുജൂദിലേക്ക് തിരിച്ചുപോയാല്‍ മഅ്മൂമീങ്ങള്‍ക്കും അത് ചെയ്യല്‍ നിര്‍ബന്ധമാണ്. മറവിയുടെ സുജൂദ് മനപ്പൂര്‍വ്വം ചെയ്യാതെ സലാം വീട്ടുകയോ മറന്ന് സലാം വീട്ടി ദീര്‍ഘനേരം കഴിയുകയോ ചെയ്താല്‍, അതോടെ ആ സുജൂദിന്‍റെ സ്ഥാനം നഷ്ടപ്പെടുന്നതാണ്. അത് നിസ്കാരത്തിന്‍റെ സാധുതയെ ബാധിക്കുന്നതല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter