ചില സമയങ്ങളിൽ പള്ളിയിൽ എത്തുമ്പോഴേക്കും ഖുതുബ തുടങ്ങി കാണും, ഒന്നാം ഖുതുബ നഷ്ട്ടപെട്ടാൽ ജുമുഅ സ്വഹീഹാകുമോ?

ചോദ്യകർത്താവ്

ഉമര്‍ ഫാറൂഖ് സികെ

Aug 25, 2016

CODE :

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജുമുഅ സ്വഹീഹാവാന്‍ ഖുതുബ കേള്‍ക്കണമെന്ന് നിര്‍ബന്ധമില്ല. ജുമുഅ ശരിയാവാനാവശ്യമായത്രയും ആളുകള്‍ ഖുതുബയും കേട്ടിരിക്കണമെന്നത് മാത്രമാണ് നിയമം. ഇമാമിനോടൊപ്പം ഒരു റക്അതെങ്കിലും ലഭിച്ചാല്‍ തന്നെ ജുമുഅ ലഭിക്കുന്നതാണ്. അഥവാ, ഇമാമിന്‍റെ രണ്ടാം റുകൂഇല്‍ വന്ന് തുടര്‍ന്നാല്‍ പോലും ജുമുഅ സ്വഹീഹ് ആകുന്നതാണ്. ഇത് മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാം. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter