മഗരിബ് നിസ്കാരം കളാആകാനുള്ള സമയം ഇഷാ ബാങ്ക് വരെയാണോ? കുടാതെ അസര്‍ നിസ്കാരം ഖളാഅ് ആകുന്നത് എപ്പോൾ?

ചോദ്യകർത്താവ്

മുഹമ്മദ് ശരീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മഗരിബിന്‍റെ സമയം ഇശാഅ് വരെയാണെന്നാണ് ശാഫീമദ്ഹബിലെ പ്രബലാഭിപ്രായം. ഇത് മുമ്പ് നാം വ്യക്തമാക്കിയത് ഇവിടെ വായിക്കാം. അസ്ര്‍ നിസ്കാരത്തിന്‍റെ സമയം അവസാനിക്കുന്നത് സൂര്യന്‍ പൂര്‍ണ്ണമായി അസ്തമിക്കുന്നതോടെയാണ്, അഥവാ, മഗരിബിന്‍റെ സമയം തുടങ്ങുന്നത് വരെ എന്നര്‍ത്ഥം. നിസ്കാരങ്ങള്‍ കൃത്യസമയത്തും മനസ്സാന്നിധ്യത്തോടെയും നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter