ഗള്‍ഫിലെ പല പള്ളികളിലും അവസാന അത്തഹിയാതിലെ ദുആ ഒഴിവാക്കുന്നതായി കാണുന്നു. ഇതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

മുനീര്‍ വി.പി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ അവസാന അത്തഹിയാതില്‍ സ്വലാതിന് ശേഷം ദുആ ചെയ്യല്‍ സുന്നതാണ്. അത് ചെയ്തില്ലെന്നത് കൊണ്ട് നിസ്കാരം സാധു ആവാതിരിക്കില്ല. അത്തഹിയാതിന്‍റെ നിര്‍ബന്ധമായ ആദ്യഭാഗവും റസൂല്‍ (സ)യുടെ മേലുള്ള ചുരുങ്ങിയ സ്വലാതുമാണ് നിര്‍ബന്ധമായിട്ടുള്ളത്. അതില്‍ വല്ല ഭാഗവും ചൊല്ലാതെ പോയാല്‍ നിസ്കാരം ശരിയാവുകയില്ല.  ശേഷമുള്ള പൂര്‍ണ്ണമായ സ്വലാതും (ഇബ്റാഹീമി സ്വലാത്) ദുആയുമെല്ലാം സുന്നതുകളാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter