ലോണ്ട്രിയിൽ അലക്കിയ ഡ്രസ്സ്‌ ധരിച്ച് നിസ്കാരം ശരിയാകുമോ?

ചോദ്യകർത്താവ്

യൂസുഫ് കെ.എസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വസ്ത്രത്തില്‍ നജസ് ഉണ്ടാവാതിരിക്കുക എന്നതാണ് നിസ്കാരത്തിലെ നിബന്ധന. ലോണ്ട്രിയില്‍ അലക്കി എന്നത് കൊണ്ട് മാത്രം അത് നിസ്കാരത്തില്‍ ഉപയോഗിക്കാന്‍ പറ്റുമെന്നോ പാടില്ലെന്നോ പറയാന്‍ സാധിക്കുന്നതല്ല. ലോണ്ട്രിയില്‍ വസ്ത്രം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രീതി ഉറപ്പുവരുത്തേണ്ടതുണ്ട്. അലക്കാന്‍ നല്‍കുന്ന വസ്ത്രത്തില്‍ നജസ് ഉണ്ടെങ്കില്‍ അത് ശുദ്ധിയാക്കാന്‍ ത്വഹൂര്‍ ആയ വെള്ളം ഉപയോഗിക്കുന്നുവെന്നും നജസ് ഇല്ലെങ്കില്‍ അത് വൃത്തിയാക്കാന്‍ മുതനജ്ജിസ് ആയ വെള്ളം ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. മുതനജ്ജിസ് ആയ വസ്ത്രങ്ങളുടെ കൂടെയാണ് അലക്കുന്നതെങ്കില്‍, ശേഷം ത്വഹൂറായ വെള്ളം കൊണ്ട് അത് പ്രത്യേകം ശുദ്ധമാക്കുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണ്. നിബന്ധനകളെല്ലാം അനുസരിച്ച് ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter