ളുഹർ നിസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ അസര്‍ ബാങ്ക് വിളിച്ചാൽ ളുഹർ ഖളാഅ് വീട്ടേണ്ടതുണ്ടോ? മറ്റു വഖ്‌തുകളുടെ കാര്യമോ?

ചോദ്യകർത്താവ്

മുഹന്നദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഏതൊരു നിസ്കാരത്തിലും ഒരു റക്അത് എങ്കിലും അതിന്‍റെ സമയത്ത് ലഭിച്ചാല്‍ ആ നിസ്കാരം അദാഅ് ആയാണ് പരിഗണിക്കപ്പെടുക. ബാക്കിയുള്ള ഭാഗം സമയത്തിന് പുറത്തായാലും അത് അദാഅ് തന്നെയാണ്. മറിച്ച് ഒരു റക്അതിനേക്കാള്‍ കുറഞ്ഞ ഭാഗം മാത്രമാണ് സമയത്ത് ലഭിച്ചതെങ്കില്‍ ആ നിസ്കാരം ഖളാഅ് ആയാണ് പരിഗണിക്കപ്പെടുക. ളുഹ്ര്‍ നിസ്കരിക്കുമ്പോള്‍ ആദ്യ റക്അതിലെ ഫാതിഹ ഓതുന്നതിനിടയില്‍ അസ്ര്‍ ബാങ്ക് വിളിച്ചാല്‍ ആ നിസ്കാരം ഖളാഅ് ആയാണ് പരിഗണിക്കപ്പെടുക എന്നര്‍ത്ഥം. അതേ സമയം, മേല്‍പറഞ്ഞവിധം ആദ്യറക്അത് സമയത്ത് ലഭിച്ച് അദാഅ് ആയി പരിഗണിക്കപ്പെടുമ്പോഴും ബാക്കി ഭാഗം സമയത്തെ വിട്ട് പിന്തിപ്പിച്ചതിന് അയാള്‍ കുറ്റക്കാരനാണ്. നിസ്കാരം കൃത്യസമയത്ത് യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter