പുരുഷന്മാര്‍ നിസ്കരിക്കുമ്പോൾ, ഔറത് മറയാന്‍ ഉള്ളില്‍ ബനിയൻ ഇടൽ നിര്‍ബന്ധമുണ്ടോ?

ചോദ്യകർത്താവ്

ഹംസ നാലകത്ത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പുരുഷന്റെ ഔറത് മുട്ടുപൊക്കിളിനു ഇടയിലുള്ള സ്ഥലമാണ്. അത് മറക്കല്‍ നിര്‍ബന്ധമാണ്. മുകളില്‍ നിന്നും പാര്‍ശ്വങ്ങളില്‍ നിന്നും നോക്കിയാല്‍ കാണാത്തവിധം, തൊലിയുടെ നിറം കാണാന്‍ സാധ്യതയില്ലാത്ത രീതിയിലാണ് ഔറത് മറക്കേണ്ടത്. അങ്ങനെ മറയാന്‍ ബനിയനോ മറ്റോ ധരിക്കല്‍ ആവശ്യമാണെങ്കില്‍ അത് കൂടി ധരിക്കേണ്ടതാണ്. അല്ലാതെ, ബനിയന്‍ ധരിക്കണമെന്ന് പ്രത്യേകം നിര്‍ബന്ധമില്ല. ഇത് വിശദമായി മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാം. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter