മഗരിബ് ബാങ്കിനു ശേഷം രണ്ടു റക്അത് സുന്നത് നിസ്കരിച്ചുകൂടെ?

ചോദ്യകർത്താവ്

ഇഖ്ബാല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മഗരിബിന്‍റെ മുമ്പ് രണ്ട് റക്അത് നിസ്കരിക്കാവുന്നതാണ്. അത് സുന്നതുമാണ്, എന്നാല്‍ മുഅക്കദായ (ഏറ്റവും ശക്തമായ) റവാതിബ് സുന്നതില്‍ പെട്ടതല്ലെന്ന് മാത്രം. മഗരിബിന്‍റെ സമയം വളരെ ചുരുങ്ങിയ സമയമേ ഉള്ളൂ എന്ന അഭിപ്രായമുള്ളതിനാലാവാം പൊതുവെ മഗരിബിന് മുമ്പ് സുന്നത് നിസ്കരിക്കാതെ എത്രയും വേഗം ഫര്‍ള് നിസ്കരിക്കുന്നത്. മഗരിബിന്‍റെ സമയത്തെകുറിച്ച് മുമ്പ് നാം വ്യക്തമാക്കിയത് ഇവിടെ വായിക്കാം. അസ്ര്‍ നിസ്കാരത്തിന്‍റെ സമയം അവസാനിക്കുന്നത് സൂര്യന്‍ പൂര്‍ണ്ണമായി അസ്തമിക്കുന്നതോടെയാണ്, അഥവാ, മഗരിബിന്‍റെ സമയം തുടങ്ങുന്നത് വരെ എന്നര്‍ത്ഥം. നിസ്കാരങ്ങള്‍ കൃത്യസമയത്തും മനസ്സാന്നിധ്യത്തോടെയും നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter