നിശ്ചിത ദൂരമില്ലാത്ത യാത്രകളിലോ മറ്റോ നിസ്കാരം ഖളാഅ് ആവുന്ന വല്ല സാഹചര്യവും വന്നാല്‍ ജംആക്കാന്‍"" പറ്റുമോ?
ചോദ്യകർത്താവ്
അബ്ദുറഹ്മാന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നിസ്കാരം കൃത്യസമയത്ത് തന്നെ നിസ്കരിക്കുന്നതിന്‍റെ ആവശ്യകതയും പ്രാധാന്യവും പ്രത്യേകം പറയേണ്ടതില്ലല്ലോ. ന്യായമായ കാരണമില്ലാതെ നിസ്കാരം ഖളാഅ് ആകുന്നത് വളരെ വലിയ പാപവുമാണ്. നിശ്ചിത ദൂരം വിട്ട് കടക്കുന്ന യാത്രക്കാരന് നിസ്കാരങ്ങളുടെ സമയക്രമത്തില്‍ ചില ഇളവുകള്‍ നല്‍കപ്പെട്ടിട്ടുണ്ട്. അതാണ്, ജംഅ്, ഖസ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്.
എന്നാല്‍ ചോദ്യത്തില്‍ പറഞ്ഞ രൂപത്തില്‍ നിസ്കാരം യഥാസമയത്ത് നിര്‍വ്വഹിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാതെ ഖളാഅ് ആകുമെന്ന് ഭയപ്പെടുന്ന വേളയില്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതിനാല്‍, നിശ്ചിത ദൂരമില്ലാത്ത ചെറിയ യാത്രകള്‍ക്കും ജംഅ് അനുവദനീയമാണെന്ന അഭിപ്രായം പിടിച്ചുകൊണ്ട് പ്രവര്‍ത്തിക്കാവുന്നതാണ്.
ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.