അബൂദാബിയില്‍നിന്നും ദുബായിലേക്ക് യാത്ര പോയ ഒരാള്‍ ദുബൈയില്‍ വെച്ച് ളുഹ്റും അസ്റും ജംഅ് ആക്കി നിസ്കരിച്ചു. ശേഷം ളുഹ്റിന്‍റെ സമയം കഴിയുന്നതിന് മുമ്പ് തന്നെ അയാള്‍ അബൂദാബിയില്‍ തിരിച്ചെത്തി. എങ്കില്‍ അയാള്‍ ളുഹ്റോ അസ്റോ മടക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

ഫവാസ് യൂസുഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. നിശ്ചിത ദൂരം യാത്ര ചെയ്യുന്ന വ്യക്തിക്ക് നിസ്കാരം പ്രത്യേക നിബന്ധനകളോടെ ജംഉം ഖസ്റും ആക്കാവുന്നതാണ്. ളുഹ്റ്, അസ്റ് എന്നീ നിസ്കാരങ്ങളെ മുന്തിച്ച് ളുഹ്റിന്‍റെ സമയത്തോ പിന്തിച്ച് അസ്റിന്‍റെ സമയത്തോ നിസ്കരിക്കാം, അതുപോലെ, മഗരിബ്, ഇശാഅ് എന്നീ നിസ്കാരങ്ങളെയും മുന്തിച്ചോ പിന്തിച്ചോ ജംഅ് ആക്കാവുന്നതാണ്. ചോദ്യത്തില്‍ പറഞ്ഞത് പോലെ മുന്തിച്ച് ജംഅ് ആക്കുന്നിടത്ത്, രണ്ടാമത്തെ നിസ്കാരം തുടങ്ങും വരെ യാത്രയില്‍ ആയിരിക്കണമെന്നതാണ് നിബന്ധന. അഥവാ, അസ്റിനെ മുന്തിച്ച് ജംആക്കി ളുഹ്റിനോടൊപ്പം നിസ്കരിച്ചാല്‍  അസ്റ് നിസ്കാരം പൂര്‍ത്തിയായ ശേഷം യാത്ര അവസാനിച്ചത് കൊണ്ട് രണ്ട് നിസ്കാരവും മടക്കേണ്ടതില്ല. ചോദ്യത്തില്‍ പറഞ്ഞ രൂപത്തില്‍ നിസ്കാരം മടക്കേണ്ടതില്ല എന്നര്‍ത്ഥം. ജംഇന്‍റെ രൂപങ്ങളും ഓരോന്നിന്‍റെയും നിബന്ധനകളും വിശദമായി ജംഉം ഖസ്റും എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആരാധനകള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter