ചിലയാളുകൾ അത്തഹിയ്യാത്തിൽ ചൂണ്ടു വിരല്‍ പൊക്കിയാൽ തുടര്‍ച്ചയായി അനക്കികൊണ്ടിരിക്കുന്നത് കാണആം. എന്താണ് ഇതിന്‍റെ വിധി? ഹദീസിൽ വല്ല തെളിവും ഉണ്ടോ?

ചോദ്യകർത്താവ്

ഉമര്‍ മഞ്ഞമ്പ്ര

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അത്തഹിയ്യാതില്‍ ചൂണ്ടുവിരല്‍ എങ്ങനെ പിടിക്കണമെന്നത് മദ്ഹബുകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യമാണ്. ശാഫിഈ മദ്ഹബ് പ്രകാരം ലാഇലാഹ ഇല്ലല്ലാഹ് എന്നതിലെ ഇ (ഇല്ലല്ലാഹ്) എന്ന് പറയുമ്പോള്‍ അത് ഉയര്‍ത്തിപ്പിടിക്കുകയും ശേഷം ഇളക്കാതെ അങ്ങനെ തന്നെ പിടിക്കുകയും ചെയ്യണമെന്നാണ് വിധി. ഇതുമായി ബന്ധപ്പെട്ട ഇതര മദ്ഹബുകളിലെ അഭിപ്രായങ്ങളും വിശദ വിവരങ്ങളും മുമ്പ് നാം പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter