റൂമില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ ജംഅ് ആക്കി നിസ്കരിച്ച് ഇറങ്ങാന്‍ പറ്റുമോ? അതോ യാത്ര പുറപ്പെട്ട ശേഷമേ അനുവദനീയം ആവുകയുള്ളൂ?

ചോദ്യകർത്താവ്

മുഹമ്മദാലി കോലോത്ത്‌ ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. യാത്രക്കാരനുള്ള നിസ്കാരത്തിലെ ആനുകൂല്യമാണ് ജംഉം ഖസ്റും. അത് കൊണ്ട് തന്നെ അവ രണ്ടും യാത്ര തുടങ്ങിയ ശേഷമേ അനുവദനീയമാവൂ. യാത്ര തുടങ്ങുക എന്നത് താമസിക്കുന്ന പ്രദേശം വിട്ട് കടക്കലാണ് എന്നാണ് പണ്ഡിതര്‍ പറയുന്നത്. അഥവാ, റൂമില്‍നിന്നോ വീട്ടില്‍നിന്നോ ജംഅ് ആക്കി നിസ്കരിച്ച് യാത്ര തുടങ്ങാവുന്നതല്ല എന്നര്‍ത്ഥം. ജംഉം ഖസ്റും എന്ന ലേഖനത്തില്‍ ഇത് വിശദമാക്കിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter