തറാവീഹ് നിസ്കാരം 8 റക്അത് നിസ്കരികുന്നവരോട് തുടര്‍ന്ന് ബാക്കി ഒറ്റക്ക് നിസ്കരിച്ചാൽ ജമാഅതിന്‍റെ കൂലി ലഭിക്കുമോ? ജമാഅതിൽ കൂടാതെ തനിച്ചു നിസ്കരിക്കൽ കുറ്റകരമാണോ?

ചോദ്യകർത്താവ്

സവാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തറാവീഹ് നിസ്കാരം ഇരുപത് റക്അതാണെന്ന് മുമ്പ് നാം വ്യക്തമാക്കിയതാണ്. അത് ഇവിടെ വായിക്കാം. ജമാഅത് സുന്നതുള്ള നിസ്കാരങ്ങളില്‍ പെട്ടതാണ് തറാവീഹ്. അതില്‍ എത്ര റക്അത് ജമാഅതായി നിസ്കരിക്കുന്നുവോ അതിന് അതിന്‍റെ പ്രതിഫലം ലഭിക്കുന്നതാണ്. തനിച്ച് നിസ്കരിക്കുന്നത് കുറ്റകരമല്ല, ജമാഅതിന്‍റെ കൂലി ലഭിക്കില്ലെന്ന് മാത്രം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിങക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter