സൌദിയിലെ യാമ്പുവിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. ഇവിടെ പള്ളികളില്‍ തറാവീഹ് എട്ടു റകഅത്ത് നീസ്കരിക്കുന്നു. നമ്മുടെ ഇസ്‌ലാമിക്‌ സെന്‍ററില്‍ ഇരുപത് റക്അത്തും നിസ്കരിക്കുന്നു. പള്ളിയിലാണെങ്കില്‍ ഇഅ്ത്തികാഫിന്‍റെ കൂലിയും കിട്ടും. എവിടെ നിസ്കരിക്കലാണ് ഉത്തമം?

ചോദ്യകർത്താവ്

അഹ്മദ് കബീര്‍ ചാനാരിപേട്ട

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തിന് പള്ളിയും അല്ലാത്ത സ്ഥലവും പരിഗണിക്കുമ്പോള്‍ നിരുപാധികം പറഞ്ഞാല്‍ പള്ളി തന്നെയാണ് ഉത്തമം. എന്നാല്‍, അതേസമയം, പള്ളിയിലെ ഇമാം ബിദ്അതുകാരനോ തുടരല്‍ കറാഹതായ മറ്റു ഘടകങ്ങളോ ഉള്ള ആളാണെങ്കില്‍, പള്ളിക്ക് പുറത്തുള്ള മറ്റു ജമാഅത് തന്നെയാണ് ഉത്തമം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter