ജമാഅത്തായി തറാവീഹ് നിസ്കരിക്കുമ്പോള്‍, ഇമാം ചെറിയ സൂറത് ഓതുമ്പോള്‍10 മഅ്മൂമിന് ഫാതിഹ മുഴുവന്‍ ഓതാന്‍ സമയം കിട്ടാറില്ല. മഅ്മൂം ഫാത്തിഹ മുഴുവനും ഓതല്‍ നിര്‍ബന്ധന്ധമാണോ?

ചോദ്യകർത്താവ്

അന്‍വര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ജമാഅതായി നിസ്കരിക്കുമ്പോള്‍, മസ്ബൂഖ് ആയി വരുന്നവന് ഓതാന്‍ മതിയായ സമയം ലഭിക്കാതെ വരുമ്പോള്‍ മഅ്മൂമിന്‍റെ ഫാതിഹ ഇമാം വഹിക്കുമെന്നതാണ് നിയമം. അത് ഫര്‍ള് നിസ്കാരത്തിലും ജമാഅതായി നിസ്കരിക്കുന്ന സുന്നത് നിസ്കാരങ്ങളിലുമെല്ലാം ബാധകമാണ്. ഇമാമിനോടൊപ്പം തക്ബീറതുല്‍ഇഹ്റാം ലഭിച്ചിട്ടില്ലാത്ത മസ്ബൂഖ് ആണെങ്കില്‍, ഫാതിഹ മുഴുവന്‍ ഓതാന്‍ സമയം ലഭിക്കില്ലെന്ന് കണ്ടാല്‍ ദുആഉല്‍ഇഫ്തിതാഹോ (വജ്ജഹ്തു) അഊദുവോ ഓതാതെ ഫാതിഹ തുടങ്ങുകയാണ് വേണ്ടത്. മസ്ബൂഖ് അവയിലേതെങ്കിലും ഓതുകയും ഫാതിഹ മുഴുവനാവുന്നതിന് മുമ്പ് ഇമാം റുകൂഇലേക്ക് പോകുകയും ചെയ്താല്‍ അഊദുവിന്‍റെ അത്ര ഭാഗം കൂടി ഫാതിഹയില്‍നിന്ന് ഓതിയിട്ടേ അയാള്‍ റുകൂഇലേക്ക് പോകാവൂ എന്നത് കൂടി ശ്രദ്ധിക്കേണ്ടതാണ്. മസ്ബൂഖ് അല്ലാത്ത രൂപങ്ങളില്‍ (ആദ്യറക്അതില്‍ ഇമാമിനോടൊപ്പം തന്നെ തക്ബീറതുല്‍ ഇഹ്റാം കെട്ടിയവനും മറ്റു റക്അതുകളിലുള്ളവനും) ഫാതിഹ പൂര്‍ത്തിയാക്കേണ്ടതാണ്. അതിനായി മൂന്ന് ഫര്‍ള് വരെ അവന് ഇമാമിനേക്കാള്‍ പിന്താവുന്നതുമാണ്. ഇക്കാര്യം വിശദമായി മഅ്മൂമിന്‍റെ വിധികള്‍ എന്ന ലേഖനത്തില്‍ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter