ജമാതയിട്റ്റ് നിസ്കരിക്കുമ്പോള്‍ വിതര് നിസ്കാരം 3 രക്അത് നിസ്കരിച്ചാല്‍ പിന്നീട് ബാക്കി 8 നിസ്കരിക്കാന്‍ പറ്റുമോ? അവസാനം ഒറ്റ ആക്കല്‍ നിര്ബന്ധമാണോ വിത്റില്‍?

ചോദ്യകർത്താവ്

ത്വാഹിറ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിത്റു നിസ്കാരത്തില്‍ അവസാന റക്അത് ഒറ്റയാക്കല്‍ നിര്‍ബന്ധമാണ്. അങ്ങനെ മാത്രമാണ് നബി(സ)യില്‍നിന്നു റിപോര്‍ട്ടുള്ളതും. മൂന്നു റക്അത് വിത്റ് നിസ്കരിക്കുന്ന ഇമാമിനെ തുടര്‍ന്നു നിസ്കരിക്കുന്നവനു മൂന്നില്‍ കൂടുതലായി അഞ്ചോ, ഏഴോ, ഒമ്പതോ, പതിനൊന്നോ നിസ്കരിക്കണമെന്നുണ്ടെങ്കില്‍, ഇമാം അവസാനത്തെ ഒറ്റ റക്അതില്‍ സലാം വീട്ടിയതിനു ശേഷം അദ്ദേഹം സലാം വീട്ടാതെ (മസ്ബൂഖിനെ പോലെ) രണ്ടാമതെ റക്അതിലേക്ക് എഴുന്നേറ്റു നിസ്കാരം പൂര്‍ത്തിയാക്കണം. അങ്ങനെ വിത്റിലെ നാലു റക്അത് പൂര്‍ത്തിയായി. പിന്നീട് ഇഷ്ടമുള്ളത്ര (പരമാവധി പതിനൊന്ന്) അവസാനത്തേത് ഒറ്റയാക്കി നിസ്കരിച്ച് വിത്റ് പൂര്‍ത്തിയാക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter