നാലു മദ്ഹബുകളിൽ ഒന്ന് പിന്തുടരണം എന്നുള്ളത് ശരിയാണോ? അങ്ങിനെയാണെങ്കിൽ മറ്റു മദ്ഹബുകളിൽ പെട്ട ഇമാമിനെ നമസ്കാരത്തില്‍ പിന്‍തുടരുന്നതിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

തസലീം എംകെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ലോക മുസ്ലിംകളില്‍ ബഹുഭൂരിഭാഗവും ഇന്ന് കര്‍മ്മശാസ്ത്ര നിയമങ്ങളില്‍ നാലാലൊരു മദ്ഹബ് അംഗീകരിക്കുന്നവരാണ്. ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും നേരിട്ട് വിധികള്‍ കണ്ടെത്തുക എന്നത് ഇക്കാലത്ത് സാധ്യമല്ലെന്ന് തന്നെ പറയാം. അത്കൊണ്ട് തന്നെ, മദ്ഹബ് പിന്തുടരുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നതാണ് സത്യം. ഇതുമായി ബന്ധപ്പെട്ട വിശദമായ മറുപടി മുമ്പ് പറഞ്ഞതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. മറ്റൊരു മദ്ഹബ് പിന്തുടരുന്ന ഇമാമിനെ തുടരുമ്പോഴും നിസ്കാരം ശരിയാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter