പള്ളിയില്‍ താറാവീഹ് നിസ്കാരം ജമാഅത്ത് നടക്കുമ്പോള്‍, ഇശാ നിസ്കരിക്കേണ്ടവന്‍ താറാവീഹു ജമാഅതിനോട് തുടരുകയാണോ വേറെ ജമാഅത്ത് നടത്തുകയാണോ അഭികാമ്യം? അറിഞ്ഞുകൊണ്ട് ഫര്‍ള് നിസ്കാരം സുന്നത്ത്‌ നിസ്കാരത്തോട് കൂടെ തുടരുന്നതുകൊണ്ട് കുഴപ്പമുണ്ടോ? വേറെ ജമാഅത്തായി നിസ്കരിക്കുമ്പോള്‍ ഒരേസമയം രണ്ട് ജമാഅതാകുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

ചോദ്യകർത്താവ്

ഷംനാദ്. കെ.പി. വളാഞ്ചേരി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ സുന്നത് നിസ്കരിക്കുന്നവനോട് ഫര്‍ള് നിസ്കരിക്കുന്നവന് തുടരാവുന്നതാണ്, നിസ്കാരവും തുടര്‍ച്ചയും ശരിയാവുകയും ചെയ്യും. അതേ വിധി തന്നെയാണ് ഇശാ നിസ്കരിക്കുന്നവന്‍ തറാവീഹ് നിസ്കരിക്കുന്നവനോട് തുടരുന്നിടത്തും. പ്രത്യക്ഷത്തില്‍ രൂപവ്യത്യാസമില്ലാത്ത ഏത് നിസ്കാരത്തോടും തുടരാവുന്നതാണ്. എന്നാല്‍, ഇങ്ങനെ തുടരുന്നതിലൂടെ ജമാഅതിന്റെ പ്രതിഫലം ലഭിക്കില്ലെന്നതാണ് പ്രബലാഭിപ്രായം. സുന്നത് നിസ്കരിക്കുന്നവനോട് തുടരുന്നതിനേക്കാള്‍ ഉത്തമം ഒറ്റക്ക് നിസ്കരിക്കുന്നതാണ് എന്നാണ് പണ്ഡിതര്‍ പ്രബലമാക്കുന്നത്. അതേസമയം, ഇശാനിസ്കരിക്കുന്നവര്‍ ഒന്നില്‍ കൂടുതലുണ്ടെങ്കില്‍ അവര്‍ ജമാഅതായി ഇശാഅ് നിസ്കരിക്കുകയാണ് വേണ്ടത്. ഈ രൂപത്തില്‍ ഒരേ സമയം രണ്ട് ജമാഅത് വരുന്നതില്‍ കുഴപ്പമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter