വിത്‌ര്‍ നിസ്കാരശേഷം തഹജ്ജുദ് നിസ്കരിക്കുന്നതിന്‍റെ വിധി എന്താണ്? വിത്ര്‍ നിസ്കാരത്തിനുശേഷം മറ്റുള്ള നിസ്കാരങ്ങള്‍ നിസ്കരിക്കുന്നത് ഉചിതമാണോ?

ചോദ്യകർത്താവ്

ഷംനാദ്. കെ.പി. വളാഞ്ചേരി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ രാത്രിയിലെ നിസ്കാരങ്ങളില്‍ ഏറ്റവും അവസാനത്തേത് വിത്ര്‍ ആക്കുന്നതാണ് നല്ലത്. രാത്രിയിലുള്ള നിങ്ങളുടെ നിസ്കാരത്തില്‍ അവസാനത്തേത് വിത്റ് ആക്കുക എന്ന് ഹദീസുകളില്‍ കാണാം. എന്നാല്‍, ഉറങ്ങിയ ശേഷം തഹജ്ജുദ് നിസ്കരിക്കാന്‍ ഉണരുമോ എന്ന് ഉറപ്പില്ലാത്ത പക്ഷം, അത്തരക്കാര്‍ക്ക് നല്ലത് ഉറങ്ങുന്നതിന് മുമ്പെ വിത്റ് നിസ്കരിച്ച് കിടക്കുന്നതാണ്. ശേഷം ഉണരുമ്പോള്‍ തഹജ്ജുദും നിസ്കരിക്കുക. പ്രവാചകര്‍ (സ) അബൂഹുറൈറ (റ)വിനോട് ഉറങ്ങും മുമ്പെ വിത്റ് നിസ്കരിക്കാന്‍ ഉപദേശിച്ചതായി ഹദീസുകളില്‍ കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter