തറാവീഹ് നിസ്കാരത്തിൽ ഓരോ ആദ്യ റക്അതിലും വജ്ജഹ്തു ഓതാമോ? തറാവീഹിലെ അത്തഹിയ്യാത്തിൽ ഏത് ഇരുത്തമാണ് സുന്നത്? രണ്ടു റക്അതുകളിലും ഫാതിഹക്ക് മതിയായ സമയം കിട്ടുന്നില്ലെങ്കിൽ വേഗത്തിൽ ഓതുകയോ പൂര്‍ത്തിയാക്കാതെ റുകൂഇൽ പോകുകയാണോ വേണ്ടത്?

ചോദ്യകർത്താവ്

അബ്ദുല്‍ സത്താര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹാളിറായ മയ്യിത് നിസ്കാരമല്ലാത്ത എല്ലാ നിസ്കാരത്തിലും തക്ബീറതുല്‍ഇഹ്റാമിന് ശേഷം ദുആഉല്‍ ഇഫ്തിതാഹ് (വജ്ജഹ്തു) ഓതല്‍ സുന്നതാണ്. നിസ്കാരത്തിന്റെ സമയം നഷ്ടപ്പെടുമോ എന്നോ ഇമാമിനോടൊപ്പം റുകൂഅ് കിട്ടില്ലെന്നോ തോന്നിയാല്‍ അത് ഒഴിവാക്കേണ്ടതാണ്. ഇത് മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാം. ഏത് നിസ്കാരത്തിലെയും അത്തഹിയ്യാതില്‍, അതേതുടര്‍ന്ന് വരുന്നത് സലാം വീട്ടലാണെങ്കില്‍ തവറുകിന്‍റെ ഇരുത്തം (സാധാരണഗതിയിലെ അവസാന അത്തഹിയാതിലെ ഇരുത്തം) ആണ് സുന്നത്. അല്ലാത്തവയില്‍ ഇഫ്തിറാശും. അത് തന്നെയാണ് തറാവീഹിലെയും വിധി. ഇമാമിനോടൊപ്പം ഫാതിഹ ഓതാന്‍ സമയം ലഭിക്കാത്ത സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് മുമ്പ് നാം വ്യക്തമാക്കിയത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter