ജമാഅത് തുടങ്ങിയാൽ അകം പള്ളിയിൽ കൂടി ഓടി കൊണ്ട് സ്വഫ്ഫിലേക്ക് കയറുന്നത് തെറ്റാണോ?

ചോദ്യകർത്താവ്

മുഹമ്മദ് നബീല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തിലേക്ക് വരേണ്ടത് വളരെ ആദരവും ബഹുമാനവും പാലിച്ചായിരിക്കണമെന്നതാണ് ഹദീസുകളില്‍നിന്ന് മനസ്സിലാവുന്നത്. അബൂഖതാദ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ഞങ്ങള്‍ ഒരിക്കല്‍ റസൂല്‍ (സ)യോടൊപ്പം നിസ്കരിച്ചുകൊണ്ടിരിക്കെ ഒരു ബഹളം (ആരോ ഓടി വരുന്ന പോലെയുള്ള ശബ്ദം) കേട്ടു. നിസ്കാരശേഷം, എന്തായിരുന്നു കാര്യമെന്ന് പ്രവാചകര്‍ ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു, ഞങ്ങള്‍ നിസ്കാരം ലഭിക്കാനായി വേഗം വന്നതാണ്. ഉടനെ പ്രവാചകര്‍ പറഞ്ഞു, നിങ്ങള്‍ അങ്ങനെ ചെയ്യരുത്. നിസ്കാരത്തിലേക്ക് സമാധാനത്തോടെ വേണം വരേണ്ടത്. എന്നിട്ട് കിട്ടുന്നത്ര ഇമാമോടൊപ്പം നിസ്കരിക്കുക, ബാക്കിയുള്ള ശേഷം പൂര്‍ത്തിയാക്കുക. (ബുഖാരി, മുസ്‌ലിം). നിങ്ങള്‍ നിസ്കാരം ലക്ഷ്യം വെച്ച് പോകുമ്പോഴും നിസ്കാരത്തില്‍ തന്നെയാണെന്ന് ഇമാം മുസ്‌ലിമിന്‍റെ മറ്റൊരു നിവേദനത്തില്‍ അധികമായി കാണാവുന്നതുമാണ്. സമാനമായ ഉപദേശം നല്‍കുന്ന ഒട്ടേറെ ഹദീസുകളുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍, ജമാഅത് ലഭിക്കാനായി ഓടുന്നത് ശരിയല്ലെന്ന് മനസ്സിലാക്കാം. പകരം, ജമാഅത് തുടങ്ങുന്ന സമയമാവുമ്പോഴേക്ക് പള്ളിയിലെത്താനായി നേരത്തെ പോകുകയാണ് വേണ്ടത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter