വിത്റ് നിസ്കാരത്തില്‍ ഹനഫി മദ്ഹബിനെ തുടര്‍ന്ന് നിസ്ക്കരിക്കാമോ? അവരുടെ നിസ്കാരം നമ്മുടേതില്‍ നിന്നും വ്യത്യസ്തമാണല്ലോ? അവരെ തുടരാതെ ഒറ്റയ്ക്ക് നിസ്ക്കരിക്കാമോ?

ചോദ്യകർത്താവ്

ഹംസ നാലകത്ത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹനഫി മദ്ഹബ് പ്രകാരം വിത്റ് നിസ്കരിക്കുന്നവനെ തുടര്‍ന്നു നിസ്കരിക്കുന്നതില്‍ തെറ്റില്ല. വിത്റ് മൂന്നു റക്അതുകള്‍ ഒന്നിച്ചു നിസ്കരിക്കുന്നത് ശാഫിഈ മദ്ഹബിലും അനുവദനീയമാണ്. പക്ഷേ രണ്ടു റക്അതും പിന്നെ ഒരു റക്അതുമായി നിസ്കരിക്കലാണ് ഉത്തമം. അവസാന റക്അതില്‍ ഫാതിഹ, സൂറത് എന്നിവക്കു ശേഷം ഖിയാമില്‍ ഖുനൂത് ഓതുന്നു. ഇതു ശാഫിഈ മദ്ഹബില്‍ സുന്നത്തില്ലെങ്കിലും ഇതുമൂലം നിസ്കാരം ബാഥിലാകുകയില്ല. റമദാനിലെ അവസാന പകുതിയിലെ വിത്റ് ഹനഫികളുമായി തുടര്‍ന്നു നിസ്കരിക്കുകയാണെങ്കില്‍ ഇഅ്തിദാലില്‍ ഖുനൂത് ഉപേക്ഷിച്ചതിന് സലാമിനു മുമ്പ് സഹ്‍വിന്‍റെ രണ്ടു സുജൂദ് ചെയ്യല്‍ സുന്നതാണ്. റമദാനില്‍ വിത്റ് ഒറ്റക്കു നിസ്കരിക്കുന്നതിനേക്കാള്‍ നല്ലത് ജമാഅതായി നിസ്കരിക്കല്‍ തന്നെ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter