തസ്ബീഹ് നിസ്കാരം പകല്‍ സമയത്ത് നിസ്കരിക്കാമോ? അതോ രാത്രി തന്നെയാണോ ചെയ്യേണ്ടത്?

ചോദ്യകർത്താവ്

ഹംസ നാലകത്ത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഏറെ ശ്രേഷ്ഠമായ ഒരു നിസ്കാരമാണ് തസ്ബീഹ് നിസ്കാരം. ഏറ്റവും ചുരുങ്ങിയത് ആയുസ്സില്‍ ഒരിക്കലെങ്കിലും അത് നിര്‍വ്വഹിച്ചിരിക്കണമെന്ന് പറയുന്ന ഹദീസുകള്‍ ധാരാളമുണ്ട്. അതിന് പ്രത്യേകമായ സമയം നിര്‍ണ്ണയിച്ചിട്ടില്ല. രാത്രിയോ പകലിലോ നിസ്കരിക്കാവുന്നതാണ്. തസ്ബീഹ് നിസ്കാരത്തെ കുറിച്ച് വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter