നബി തങ്ങള്‍ എത്ര വര്‍ഷം തറാവീഹ് നിസ്കരിച്ചിട്ടുണ്ട്?

ചോദ്യകർത്താവ്

യൂസുഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരു വര്‍ഷം മാത്രം. നബി(സ)യുടെ വഫാതിന്‍റെ തൊട്ടു മുമ്പുള്ള റമദാനിലാണ്  പള്ളിയില്‍ തറാവീഹ് നിസ്കാരം തുടങ്ങിയത്. അല്‍പം ദിവസങ്ങള്‍ നിസ്കരിച്ചതിനു ശേഷം നബി(സ) സ്വകാര്യമായി നിസ്കരിക്കുകയായിരുന്നു. സ്വഹാബാക്കളുടെ അത്യുത്സാഹം നിമിത്തം ഈ നിസ്കാരം ഫര്‍ളാക്കപ്പെടുകയാണെങ്കില്‍ ശേഷം വരുന്നവര്‍ക്ക് അത് പ്രയാസകരമായിരിക്കുമെന്ന് നബി(സ) ഭയപ്പെട്ടതായിരുന്നു പള്ളിയിലെ നിസ്കാരം ഉപേക്ഷിച്ച് വീട്ടിലേക്ക് മാറ്റാന്‍ കാരണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter