ദീര്‍ഘനേരമുള്ള രാത്രി സുന്നത്ത് നംസ്കാരങ്ങളില്‍ (ഉദാ:ഖിയാമുല്‍ ലൈല്‍,തറാവീഹ്)ഇമാം കൂടുതല്‍ വലിയ സൂറത്തുകള്‍ ഓതുമ്പോള്‍ മഅമൂമുകളില്‍ പെട്ടവര്‍ മുസ് ഹഫോ പുതിയതരം ടച്ച് സ്ക്രീന്‍ പോലുള്ളതിലോ ഖുര്‍ ആന്‍ നോക്കി ഓതുന്നതും കാണാം.നിസ്കാരത്തിനിടക്ക് ഇങ്ങനെ ശ്രദ്ദ മാറിപോകാതിരിക്കാനായി ഖുര്‍ ആന്‍ നോക്കി ഓതാന്‍ പാടുണ്ടോ.സുന്നത്ത് നിസ്കാരത്തെ ഇത് ബാധിക്കുമോ..?

ചോദ്യകർത്താവ്

ഹനീഫ് ചെറുതാഴം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇമാം ഉറക്കെ ഓതുമ്പോള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കലാണ് മഅ്മൂമിനു സുന്നത്. ഇമാമിന്‍റെ ഓത്ത് കേള്‍ക്കുന്നുണ്ടെങ്കില്‍ ആ സമയത് ഖുര്‍ആന്‍ ഓതുന്നത് കറാഹത് ആണ്. ദീര്‍ഘനേരം നിന്നു നിസ്കരിക്കുന്നതായാലും ശരി. ഹറാമാണെന്നു അഭിപ്രായപ്പെട്ടവരുമുണ്ട്. അങ്ങനെ ഓതുന്നതു കൊണ്ടു നിസ്കാരം ബാഥിലാകുകയില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter