നിസ്കാരത്തില്‍ സ്വഫ് ശരിയാക്കുന്നത് കാലിന്‍റെ മടമ്പ് ഒപ്പമാക്കിയാണോ? പലയിടത്തും വിരലുകള്‍ ഒപ്പമാക്കിയാണ് നിസ്കരിക്കുന്നത് കാണാറുള്ളത്.

ചോദ്യകർത്താവ്

മുഹമ്മദ് ബശീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചുമലുകള്‍ ഒപ്പിച്ച് സ്വഫ് ശരിയാക്കണമെന്നാണ് കിതാബുകളില്‍നിന്ന് മനസ്സിലാകുന്നത്. മടമ്പുകള്‍ ഒപ്പമാകുന്നതോടെ സ്വാഭാവികമായും ചുമലുകളും ഒപ്പമായിത്തീരും എന്നതിനാലാണ് മടമ്പുകള്‍ ഒപ്പിച്ച് ശരിയാക്കണമെന്ന് പറയുന്നത്. ഇത് വളരെ വിശദമായി സ്വഫുകള്‍ ശരിയാക്കേണ്ടത് എങ്ങനെ എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter