നിസ്കാരത്തില്‍ കണ്ണ്‍ ചിമ്മിയാല്‍ നല്ല തഖ്‌വ കിട്ടുന്നു: അതിന്റെ ഇസ്ലാമിക വിധി എന്താകുന്നു?

ചോദ്യകർത്താവ്

മുഹമ്മദ്‌ സിനാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തില്‍ കണ്ണു ചിമ്മുന്നത് കൊണ്ട് യാതൊരു വിരോധവുമില്ല. അതു കൊണ്ട് കൂടുതല്‍ ഖുശൂഅ് കിട്ടുന്നുവെങ്കില്‍ അത് നല്ലതുമാണ്. അപ്പോഴും നമ്മുടെ കണ്ണിന്‍റെ ഉന്നം സുജൂദിന്‍റെ സ്ഥാനത്തേക്ക് ആയിരക്കല്‍ സുന്നത്താണ്. എന്നാല്‍ സുജൂദില്‍ കണ്ണു തുറന്നു പിടിക്കല്‍ സുന്നതാണ്. മാത്രമല്ല കണ്ണു ചിമ്മുന്നതു പോലും ഇഴ ജന്തുക്കളുടെ ആക്രമണം പോലെയുള്ള എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവുമെങ്കില്‍ കണ്ണു തുറന്നു പിടിക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter