ഇമാം ഖിയാമുല്ലൈല് എന്ന് പറഞ്ഞ് നിസ്കരിക്കുന്പോള് മഅ്മൂമിന് വിത്റ് എന്ന നിയ്യത്ത് വെച്ച് ഇമാമിനെ തുടര്ന്നാല് ഖുദ് വത്ത് ശരിയാകുമോ

ചോദ്യകർത്താവ്

ഉമ്മു ഹബീബ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖിയമുല്ലൈല്‍ നിസ്കരിക്കുന്നവനോട് വിത്റ് നിസ്കരിക്കുന്നവന്‍ തടര്‍ന്നു നിസ്കരിച്ചാല്‍ ഖുദ്‍വത് ശരിയാകും. അങ്ങനെ നിസ്കരിക്കുന്നതില്‍ കറാഹതുമില്ല. പക്ഷേ, ഖിലാഫുല്‍ ഔലയാണ്. ഇങ്ങനെ നിസ്കരിക്കുമ്പോള്‍ വിത്റിന്‍റെ അവസാനത്തെ ഒരു റക്അതില്‍ രണ്ടു സൂജൂദുകള്‍ക്കു ശേഷം ഇമാമിനെ പ്രതീക്ഷിച്ച് ഇരിക്കുകയോ അല്ലെങ്കില്‍ ഇമാമിനെ വിട്ടുപിരിയുന്നു എന്നു കരുതി സലാം വീട്ടുകയോ ചെയ്യാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter