ഒരാള്‍ക്ക് അയാളുടെ വസ്ത്രത്തില്‍ നജസ് ഉണ്ടോ ഇല്ലയോ എന്ന് സംശയിച്ചാല്‍ ആ വസ്ത്രം ധരിച്ചു നിസ്ക്കരിക്കാമോ ? ഇനി നജസിന്റെ നിറം മാത്രം വ്യക്തമയാലോ ? സംശയം മാത്രം ഉള്ളൂ മണവും നിറവും രുചിയും വ്യക്തമല്ല എന്നാലോ ? വ്യക്തമാക്കാന്‍ അപേക്ഷ

ചോദ്യകർത്താവ്

അസ്ഗര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശുദ്ധിയുള്ള ഒരു വസ്തു നജസായി എന്നു ഉറപ്പു വരാത്തിടത്തോളം ശുദ്ധിയുള്ളതായി തന്നെ ഗണിക്കപ്പെടും. വസ്ത്രത്തില്‍ നജസുണ്ടോ എന്നു സംശയിച്ചാല്‍ വസ്ത്രം ശുദ്ധിയുള്ളതായി കണക്കാക്കുകയും അതു ധരിച്ചു നിസ്കരിച്ചത് സാദുവാകുകയും ചെയ്യും. തടിയുള്ള ദ്രാവകമോ ഖരാവസ്ഥയിലുള്ളതോ ആയ നജസ് ശുദ്ധിയാക്കേണ്ടത് അതിന്‍റെ നിറം, മണം, രുചി എന്നീ വിശേഷങ്ങള്‍ മുഴുവനും നീങ്ങുന്ന വിധം ശുദ്ധമായ വെള്ളം കൊണ്ട് കഴുകലാണ്. ഇനി നിറമോ മണമോ നീക്കല്‍ പ്രയാസമാവുകയും അവയിലേതെങ്കിലും ഒന്ന് അവശേഷിക്കുകയും ചെയ്താലും കുഴപ്പിമില്ല. പക്ഷേ, രുചി അവശേഷിച്ചാല്‍ ശുദ്ധിയാവുകയില്ല. അതു പോലെ നിറവും മണവും രണ്ടും ഒന്നിച്ചു അവശേഷിച്ചാലും ശുദ്ധിയായിട്ടില്ല. ചോദ്യത്തില്‍ പറഞ്ഞ നിറം വ്യക്തമായത് ശുദ്ധീകരണത്തിനു മുമ്പാണെങ്കില്‍ അതു നജസാണെന്നു ഉറപ്പുമുണ്ടെങ്കില്‍ ആ വസ്ത്രം ധരിച്ചു നിസ്കരിക്കാവതല്ല. പക്ഷേ, ശുദ്ധീകരണത്തിനു ശേഷമാണ് നിറം അവശേഷിച്ചതെങ്കില്‍, ആ നിറം നീക്കല്‍ പ്രയാസമുള്ളതല്ലെങ്കില്‍ വസ്ത്രം ശുദ്ധിയായിട്ടില്ല. അതു ധരിച്ചുള്ള നിസ്കാരവും ശരിയല്ല. നീക്കല്‍ പ്രയാസമായതു കൊണ്ടാണ് കഴുകിയതിനു ശേഷവും നിറം അവശേഷിച്ചെതെങ്കില്‍, ആ വസ്ത്രം ശുദ്ധിയായിട്ടുണ്ട്. അതു ധരിച്ചുള്ള നിസ്കാരം സാദുവുമാണ്. നജസാണോ എന്നു സംശയം മാത്രമേ ഉള്ളൂ, നിറം, മണം, രുചി എന്നിവ വ്യക്തമല്ലെങ്കില്‍, ആ സംശയത്തിനു പ്രസക്തിയില്ല. ചുരുക്കത്തില്‍ അസ്‍ല് ശുദ്ധിയുള്ളതിന്‍റെ നജസിന്‍റെ കാര്യത്തില്‍ സംശയത്തിനും സാധ്യതക്കും ഒരു സ്ഥാനവും ഇല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter