അവസാനത്തെ അത്തഹിയാതിലെ ഇരുത്തം മറ്റു മദ്ഹബുമായി വല്ല വ്യത്യാസവും ഉണ്ടോ

ചോദ്യകർത്താവ്

സമീര്‍ എം.

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അവസാന അത്തഹിയ്യാതിനും സ്വലാതിനും സലാമിനും വേണ്ടി ഇരിക്കല്‍ നിസ്കാരത്തിന്‍റെ നിര്‍ബന്ധ ഘടകങ്ങളിലൊന്നാണ്. ഈ ഇരുത്തം എങ്ങനെയായാലും ശരിയാകും. പക്ഷേ, ശാഫിഈ മദ്ഹബില്‍ തവര്‍റുകിന്‍റെ ഇരുത്തമാണ് സുന്നത്. തവര്‍റുകെന്നാല്‍ വലതു പാദം നാട്ടി വെച്ച് അതിനിടയിലൂടെ ഇടത്തെ പാദം പുറത്തെടുക്കുകയും ചന്തി നിലത്തു ഉറപ്പിക്കുകയും ചെയ്യുക. എന്നാല്‍ ചില മദ്ഹബുകളില്‍ അവസാന അത്തഹിയ്യാതിലും ആദ്യ അത്തഹിയ്യാത്തിലുള്ളതു പോലെ ഇഫ്തിറാശിന്‍റെ ഇരുത്തമാണ് സുന്നത്തുള്ളത്. അഥവാ വലതു പാദം നാട്ടി വെക്കുകയും ഇടതു പാദം പരത്തി വെച്ച് അതില്‍ ചന്തി ഉറപ്പിച്ചു വെക്കുകയും ചെയ്ത് ഇരിക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter