പുരുഷന് ശുക്ലം പുറപ്പെട്ടുകഴിഞ്ഞാല്‍ അത് മുഴുവന്‍ പുറത്തു വരാന്‍ എത്ര സമയം എടുക്കും .അത് മുഴുവനും പുറത്തു പോകാതെ കുളിച്ചാല്‍ കുളി ശരി ആകുമോ? എത്ര ടൈം എടുക്കും ഇത് അവസാനിക്കാന്‍ . ഒന്ന് വിവരിക്കാമോ?

ചോദ്യകർത്താവ്

നവാഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്ഖലനം സാധാരണ ഗതിയില്‍ അല്പം സെകന്‍റുകളേ നീളാറുള്ളൂ. സ്ഖലനത്തോടൊപ്പം ശുക്ളം പൂര്‍ണ്ണമായും തെറിച്ചു ശുക്ലവാഹിനിയില്‍ നിന്നും മൂത്രക്കുഴലിലൂടെ പുറത്തു വരുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ചിലര്‍ക്ക് അല്‍പം ശുക്ലം മൂത്രവാഹിനിയില്‍ തങ്ങി നില്‍ക്കും. ഇതു പിന്നീട് പുറത്തു വരുകയും ചെയ്യാം. ലിംഗോദ്ധാരണം നിലക്കുന്നതും വരെ കാത്തിരിക്കുകയും അതിനു ശേഷം മൂത്രമൊഴിക്കുകയും ചെയ്താല്‍ ഇത്തരത്തിലുള്ള ശുക്ലം പുറത്തു വരും. ആയതിനാല്‍ കുളിക്കുന്നതിനു മുമ്പ് മൂത്രമൊഴിക്കല്‍ സുന്നതാണ്. കുളി കഴിഞ്ഞതിനു ശേഷം വീണ്ടും മനിയ്യ് പുറപ്പെട്ടതായി കണ്ടാല്‍ വീണ്ടും കുളിക്കല്‍ നിര്‍ബന്ധമാണ്. ആദ്യ കുളിയുടെയും പിന്നീട് മനിയ്യ് പുറപ്പെടുന്നതിന്‍റെയും ഇടയിലുള്ള സമയം ശുദ്ധിയുള്ളവനായിരിക്കും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter