സ്ത്രികള്‍ ഈദ്ഗാഹില്‍ പങ്കെടുക്കാമോ

ചോദ്യകർത്താവ്

നിഷാദ് മന്‍സില്‍ കക്കറമുക്ക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്ത്രീകള്‍ക്ക് അവരുടെ വീട്ടിലുള്ള നിസ്കാരമാണ് ഉത്തമം. അത് പെരുന്നാള്‍ നിസ്കാരമാണെങ്കിലും. സ്ത്രീകള്‍ ജുമുഅ, ജമാഅതിനു പങ്കെടുക്കുന്ന അതേ വിധികള്‍ തന്നെയാണ് അവര്‍ ഈദ്ഗാഹുകളില്‍ പങ്കെടുക്കുന്നതിന്‍റെയും വിധി. ഉത്തമമായതു ഉപേക്ഷിക്കുന്നതിനു പുറമെ ഫിത്ന ഭയപ്പെടുന്ന ഈ കാലഘട്ടത്തില്‍ നിസ്കാരത്തിനായി വീട്ടില്‍ നിന്ന് ഈദ് ഗാഹുകളിലേക്ക് പുറപ്പെടുന്നത് നിഷിദ്ധവുമാണ്. വിശദമായി അറിയാന്‍ ബഹുമാനപ്പെട്ട നാട്ടിക വി. മൂസ മുസ്ലിയാര്‍ (ന. മ.)യുടെ ഈ വീഡിയോ ക്ലിപ് ശ്രദ്ധിക്കുക കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter