ഒരാള് ഖബറിന്നു സുജൂദ് ചെയ്‌താല്‍ അയാള് മുശ്റിക്കാണെന്ന് പറയാമോ ?

ചോദ്യകർത്താവ്

അബ്ദുല്‍ അസീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സൃഷ്ടിക്കുവേണ്ടി സ്വയമേ സുജൂദ് ചെയ്താല്‍ അവന്‍ ഇസ്ലാമില്‍ നിന്നു പുറത്തുപോകും. അത് വ്യക്തിക്കോ, വസ്തുവിനോ ഖബ്റിനോ ആണെങ്കിലും ശരി. കുഫ്റ് ഗൌരവമുള്ളത് ആയതിനാല്‍ അതിനു കാരണമാകുന്നതില്‍ നിന്ന് വളരെ ദൂരം പ്രാപിക്കണം. അതു കൊണ്ടു തന്നെ ഏതെങ്കിലും ഒരു വ്യക്തിയെ കുഫ്റിനു കാരണമായേക്കാവുന്ന ഒരു പ്രവൃത്തിയുടെ പേരില്‍ കാഫിറായി വിധി പറയുന്നതിനു മുമ്പ് വളരെ ആഴത്തില്‍ അത് മനസ്സിലാക്കുകയും സസൂക്ഷ്മം കൈകാര്യം ചെയ്യേണ്ടതുമാണ്. പ്രത്യേകിച്ച് സാധാരണക്കാരുടെ കാര്യത്തില്‍. കാരണം പലരില്‍ നിന്നും അത്തരം പ്രവൃത്തികള്‍ അറിവില്ലായ്മ മൂലമാണ് ഉണ്ടാവാറ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter