നായയെ നോക്കുന്ന ജോലിയെടുക്കുന്ന ആളുടെ അടുത്ത് നിന്ന് നിസ്കരിക്കാമോ അദ്ദേഹം ഏഴു പ്രാവശ്യം ശുധിയായിട്ടില്ലെങ്കിലും അത് അറിയില്ലയെങ്കിലും ? നായയുടെ മൂക്കില്‍ തൊടുന്നത് മാത്രമാണോ നജസു. മറ്റു മാദ്ഹബിലെ നിയമവും അറിയാന്‍ ആഗ്രഹിക്കുന്നു

ചോദ്യകർത്താവ്

അബ്ദുസ്സത്താര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നായയെ നനവോടെ തൊടുമ്പോഴാണ് നജസാവുന്നത്. അങ്ങനെ സ്പര്‍ശിച്ചുവെന്ന് ഉറപ്പില്ലാത്തിടത്തോളം ശുദ്ധിയായി തന്നെ കണക്കാക്കണം. ചോദ്യകര്‍ത്താവ് സൂചിപ്പിച്ച പോലെ നായയെ നോക്കുന്ന ജോലിയുള്ളവന്‍ ഇനി നായയെ നനവോടെ തൊട്ടുവെന്നുറപ്പുണ്ടെങ്കിലും അദ്ദേഹം അതില്‍ ശുദ്ധിയാകാനുള്ള സാധ്യതയുണ്ടെങ്കില്‍ ശുദ്ധിയുള്ളവനായി തന്നെ ഗണിക്കണം. നനവോടെ സ്പര്‍ശിക്കുമ്പോഴാണ് നജസാവുന്നതെന്നു പറഞ്ഞുവല്ലോ. നായയുടെ മൂക്കു എപ്പോഴും ഈര്‍പമുള്ളതിനാല്‍ അവിടെ തൊട്ടാല്‍ തീര്‍ച്ചയായും നജസാകുന്നതാണ്. അതിനാല്‍ ഈ നായ നോട്ടക്കാരന്‍ നജസാണെന്നു ഉറപ്പില്ലാത്തതിനാല്‍ അദ്ദേഹത്തിന്‍റെ കൂടെ നിസ്കരിക്കുമ്പോള്‍ നിങ്ങളുമായി സ്പര്‍ശമുണ്ടായാലും അതു നിസ്കാരത്തെ ബാധിക്കുകയില്ല. സംശയങ്ങളുടെയും സാധ്യതകളുടെയും അടിസ്ഥാനത്തില്‍ ഒന്നിനെ നജസായി പരിഗണിക്കാവതല്ല. മാലികീ മദ്ഹബില്‍ നായ നജസല്ല. അതു കൊണ്ട് നായ നക്കിയ വെള്ളം നജസാവുന്നതും അല്ല. നായയെ സ്പര്‍ശിച്ചവരുടെ നിസ്കാരം സാദുവാകുകയും ചെയ്യും. പക്ഷേ, നായ നക്കിയ പാത്രങ്ങള്‍ ഏഴു പ്രാവശ്യം കഴുകയും അതിലൊന്ന് മണ്ണുകൊണ്ടാവുകയും വേണം. അങ്ങനെ ചെയ്യണമെന്ന പ്രത്യേക കല്പനയുള്ളതിനാലണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter