മൂന്നു ജുമുഅ മനഃപ്പൂര്‍വ്വം ഉപേക്ഷിച്ചവര്‍ കാഫിര്‍ അല്ലേ? ഒരാളെ ഉപദേശിച്ചിട്ടും അയാള് ചെയ്യുന്നില്ലെങ്കില്‍ അയാളെ കാഫിര്‍ എന്ന രീതിയിലാണോ കാണേണ്ടത്? മുസ്ലിംകളുടെ പരിഗണനയില്‍ പെടില്ലേ? അയാള്‍ക്കു സകാത്ത് കൊടുക്കാന്‍ പറ്റുമോ?

ചോദ്യകർത്താവ്

ശഹദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വീകാര്യമായ കാരണങ്ങള്‍ കൂടാതെ ജുമുഅ ഉപേക്ഷിക്കുന്നത് വലിയ തെറ്റാണ്. നിസ്സാരതയോടെ മൂന്നു തവണ അത് ഉപേക്ഷിച്ചവന്‍റെ ഹൃദയം അല്ലാഹു (നന്മയില്‍ നിന്നും) സീല്‍ വെക്കുമെന്നു ഹദീസുകളില്‍ കാണാം. പക്ഷേ അതു കൊണ്ടു മാത്രം ഒരാള്‍ ഇസ്‍ലാമില്‍ നിന്നു പുറത്തു പോകുകയില്ല. ജുമുഅ നിസ്കരിച്ചില്ലെങ്കിലും മുസ്ലിമായിട്ടു തന്നെ പരിഗണിക്കണം. സകാത്തിന്‍റെ അവകാശികളായി ഖുര്‍ആന്‍ നിര്‍ദ്ദേശിച്ച എട്ടു വിഭാഗങ്ങളില്‍ പെടുന്നുവെങ്കില്‍ അദ്ദേഹത്തിനു സകാതു നല്കാവുന്നതാണ്. അഞ്ചു നേരം നിസ്കരിക്കാന്‍ സ്ഥിരം മടിയുള്ളവനാണെങ്കില്‍ അവന്‍റെ സകാത് അവന്‍റെ രക്ഷിതാവിനെ ഏല്‍പിക്കുക. രക്ഷിതാവില്ലെങ്കില്‍ പോലും അവനു നേരിട്ടു കൊടുക്കാവതല്ല. തടുര്‍ച്ചയായി അദ്ദേഹത്തെ ഉപദേശിക്കുക. അദ്ദേഹത്തിനു നല്ല ബുദ്ധി നല്‍കുവാന്‍ അല്ലാഹുവിനോട് ദുആ ചെയ്യുക. ഇന്‍ ശാ അല്ലാഹ് അദ്ദേഹം നേര്‍വഴിലേക്കു വരും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter