നിസ്കാരം ഒറ്റക്ക് പൂര്തിയക്കിയതിനുശേഷം ജമാഅതായി വീണ്ടും നിസ്കരിക്കാമോ?

ചോദ്യകർത്താവ്

Mohammed Sameer Mukri

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മക്തൂബതായ അഥവാ അഞ്ചു നേരത്തെ ഫര്‍ളു നിസ്കാരങ്ങള്‍ മടക്കി നിസ്കരിക്കല്‍ സുന്നതാണ്. ഒറ്റക്കു നിസ്കരിച്ചതിനു ശേഷം പിന്നീട് ജമാഅത് കിട്ടുമ്പോള്‍ ഇതു സുന്നതാണ്. എന്നാല്‍ ആദ്യ നിസ്കാരം ജമാഅതായിട്ടാണ് നിസ്കരിച്ചതെങ്കിലും വേറെ ഒരു ജമാഅതിലായി മടക്കല്‍ സുന്നതാണ്. പ്രത്യേകിച്ച് ഒറ്റക്കു നിസ്കരിക്കുന്നവനു ജമാഅത് ലഭിക്കാനായി മടക്കുന്നത്. പള്ളിയിലെ ജമാഅത് കഴിഞ്ഞതിനു ശേഷം വന്ന സ്വഹാബിയെ ചൂണ്ടികൊണ്ട് റസൂല്‍ (സ) ജമാഅത് ആയി നിസ്കരിച്ച സ്വഹാബതിനോട് ഇദ്ദേഹത്തനാരാണ് സ്വദഖ ചെയ്യുക എന്നു ചോദിച്ചു. ഇതു കേട്ട അവരിലൊരാള്‍ ഈ ആഗതന്‍റെ കൂടെ ജമാഅതായി വീണ്ടും നിസ്കരിക്കുകയുണ്ടായി. ഇങ്ങനെ നിസ്കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില നിബന്ധനകളാണ് താഴെ കൊടുത്തിരിക്കുന്നത്. 1) ആദ്യ നിസ്കാരം സ്വഹീഹാവണം. 2) രണ്ടാമത്തെ നിസ്കാരം സമയതു തന്നെ നിര്‍വഹിക്കപ്പെടണം. 3) ഒരു പ്രാവശ്യം മാത്രമേ മടക്കാവൂ. 4) രണ്ടാമത്തെ നിസ്കാരം സുന്നതാണെങ്കിലും നിയ്യതില്‍ ഫര്‍ള് എന്നു തന്നെ വേണം. 5) സുന്നത് നിസ്കാരങ്ങളില്‍ ഇരുന്നും നിസ്കരിക്കാമെങ്കിലും ഇങ്ങനെ മടക്കുന്ന നിസ്കാരത്തില്‍ നൃത്തം നിര്‍ബന്ധമാണ്. 6) രണ്ടാമത്തെ ജമാഅത് കറാഹത്താകുന്ന തരത്തിലാവരുത്. അഥവാ ഫാസിഖിന്‍റെയോ, മുബ്തദിഇന്‍റെയോ പിറകെയാവരുത്. 7) ആദ്യ ജമാഅതില്‍ നിന്നും വ്യത്യസ്തരായരൊപ്പമാകണം (അത് ഒരാളാണെങ്കിലും) രണ്ടാമത്തെ ജമാഅത്. രണ്ടാമതു നിസ്കരിച്ചതിനു ശേഷം ആദ്യ നിസ്കാരം സാദുവായിരുന്നില്ല എന്നു മനസ്സിലായാല്‍ രണ്ടാമത്തേത് അതിനു പകരമാകുകയില്ല. വീണ്ടും ശരിയായ രീതിയില്‍ നിസ്കാരം മടക്കല്‍ നിര്‍ബന്ധമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter